ബഹുമാന്യരെ,
കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം
സത്യൻ. കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ അബുദാബി