• Yuvajanolsavam 2023 Inagruation

    Kerala Social Center Abu Dhabi, United Arab Emirates

    ബഹുമാന്യരെ കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26, 27, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ ഡാവിഞ്ചി സുരേഷിന്റെ സാനിധ്യത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്കും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു. സ്നേഹത്തോടെ സത്യൻ കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

  • Summer Camp – Venalthumbikal 2023

    Kerala Social Center Abu Dhabi, United Arab Emirates

    ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'വേനൽതുമ്പികൾ 2023' ന്റെ ഉദ്ഘാടനം  ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് 5 ന് സമാപിക്കും. ശ്രീ കോട്ടയ്ക്കൽ മുരളി, ശ്രീ ശീജിത് കാഞ്ഞിലശ്ശേരി എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തവർ ഫോട്ടോയും എമിറേറ്റ്സ് ഐഡി കോപ്പിയും സഹിതം  സെന്ററിലെത്തി രജിസ്റ്റ്രേഷൻ […]

  • Indo – UAE Cultural Integration Year

    Kerala Social Center Abu Dhabi, United Arab Emirates

    ബഹുമാന്യരേ ഈ പ്രവർത്തന വർഷം ‘ഇന്തോ-യുഎഇ സാംസ്‌കാരിക സമന്വയ വർഷ'മായി ആഘോഷിക്കാൻ കേരള സോഷ്യൽ സെന്റർ തീരുമാനിച്ചിരിക്കയാണ്. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ജൂൺ 25 ന് ഞായറാഴ്ച്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് നടക്കുന്നതാണ്. പരിപാടിയിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിസ് എമിനെൻസ് അൽസയ്യിദ് അലി അൽസയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിം മുഖ്യാതിഥിയായി സംബന്ധിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി ബാവുൾ  നാടോടി ഗായികയും  ഇന്ത്യയിലെ പ്രമുഖ ബാവുൾ   […]

  • ഓണാഘോഷം 2023

    Kerala Social Center Abu Dhabi, United Arab Emirates

    ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു. സ്നേഹപൂർവ്വം സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ അബുദാബി  

  • പൂക്കളമത്സരം

    Kerala Social Center Abu Dhabi, United Arab Emirates

    ബഹുമാന്യരേ കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സെന്റർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരവും, കേരള സോഷ്യൽ സെന്റർ ഓണക്കളികളും, കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും, 2 മണിക്ക് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് , സെപ്റ്റംബര്‍ 15 വരെ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അറിയിക്കുന്നു. https://forms.gle/eGs7rKCL2HyUN8e37 […]